അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സ്ഫോടന പരമ്പര. അഫ്ഗാനിസ്ഥാനിലെ ഹെസ്ബ്-എ-വഹ്ദത് പാര്‍ട്ടിയുടെ നേതാവായിരുന്ന അബ്ദുള്‍ അലി മസരിയുടെ കൊലപാതകത്തിന്റെ അനുസ്മരണ ചടങ്ങിനിടെയായിരുന്നു സ്ഫോടനങ്ങള്‍ നടന്നത്. ഇതില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അബ്ദുള്‍ ലത്തീഫ് പെഡ്രാമിന് പരിക്ക് പറ്റി.
ചീഫ് എക്സിക്യൂട്ടീവായ അബ്ദുള്ള അബ്ദുള്ള, മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, മുന്‍ വൈസ് പ്രസിഡന്റ് യൂനസ് കനൂനി, തുടങ്ങി നിരവധി നേതാക്കല്‍ പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു സ്ഫോടനങ്ങളുണ്ടായത്. അബ്ദുള്‍ അലി മസരിയുടെ 24ാം അനുസ്മരണ ചടങ്ങായിരുന്നു നടന്നുകൊണ്ടിരുന്നത്.
സ്ഫോടനങ്ങള്‍ക്ക് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
Discussion about this post