നവോത്ഥാനം കേരളക്കാരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ ആ നവോത്ഥാനം കാണാനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. കഴിഞ്ഞദിവസം ഇടതുമുന്നണിയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവന്നു. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ഓടി നടന്ന ആളുകള്‍ പാര്‍ലമെന്റിലേക്ക് ഒരു സ്ത്രീയെ മല്‍സരിപ്പിക്കാന്‍ ധൈര്യം കാണിക്കുന്നില്ല.
നവോത്ഥാന കേരളക്കാര് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ നവോത്ഥാനമില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ഇടത് വലത് മുന്നണികളില്‍ ജനഹിതം നേരിടാന്‍ ധൈര്യമുള്ളവര്‍ ഇല്ലാത്തതുകൊണ്ടാണോ സിറ്റിങ് എം.എല്‍.എമാരെ മല്‍സരിപ്പിക്കുന്നതെന്ന് സുരേന്ദ്രന് ചോദിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറെടുക്കുന്ന എംഎല്‍എമാര്‍ രാജിവെച്ചുകൊണ്ടു വേണം തെരഞ്ഞെടുപ്പിനെ നേരിടാന്‍. അതിനുള്ള രാഷ്ട്രീയ മര്യാദയും ജനാധിപത്യ ബോധവും എംഎല്‍എമാര്‍ കാണിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് വിചാരിച്ചിട്ടാണല്ലോ എംഎല്‍എമാര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വരുന്നത്. ജനങ്ങളെ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സ്ഥാനം രാജിവെച്ച് ലോക്സഭയിലേക്ക് മല്‍സരിക്കണം. അതിനുള്ള ധൈര്യം കാണിക്കാന്‍ തയ്യാറാകണം.
കേരളം വലിയമാറ്റത്തിന് ദാഹിക്കുന്നു എന്നതിന്റെ സൂചനയാണ് യാത്രക്ക് ലഭിക്കുന്ന സ്വീകാര്യത.2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി രാജ്യത്ത് വലിയ മുന്നേറ്റം കാഴ്ചവെയ്ക്കുമെന്നും 2019 ല്‍ കേരളം ഇടത് വലത് മുന്നണികളോട് വിടപറയുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.പരിവര്‍ത്തനയാത്രയ്ക്ക് ചങ്ങനാശേരിയില്‍ നല്കിയ സ്വീകരണത്തിലാണ് കെ.സുരേന്ദ്രന്റെ വിമര്‍ശനം
Discussion about this post