വര്‍ഷങ്ങളായി ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി ജീവിച്ച് പോന്ന 45 പാക്കിസ്ഥാന് സ്വദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. മഹാരാഷ്ട്രയിലെ പൂണെയില്‍ വെച്ച് ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ റാമായിരുന്നു ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയത്.
മുംബൈ, പൂണെ, നാഗ്പൂര്‍ എന്നിവടങ്ങളിലെ കളക്ടര്‍മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള അധികാരം ഡിസംബര്‍ 26, 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ 45 പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്.
2 മാസം മുന്‍പ് ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി 160 അപേക്ഷകള്‍ കളക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇന്റലിജന്‍സ് ബ്യൂറൊ ഇതിലെ 75 അപേക്ഷകര്‍ക്ക് പൗരത്വം നല്കാന് അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് 45 പേര്‍ക്ക് പൗരത്വം നല്‍കിയത്.
ആവശ്യമുള്ള കാര്യങ്ങള്‍ തങ്ങള്‍ പരിശോധിച്ചുവെന്ന് കളക്ടര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പൗരത്വം നല്‍കുന്നത് അനാവശ്യമായി വലിച്ച് നീട്ടാതിരിക്കാനും കളക്ടര്‍ ശ്രദ്ധിച്ചു. ഇപ്പോള്‍ ഈ 45 പേര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശം ലഭിച്ചിരിക്കുകയാണ്.
പാക്കിസ്ഥാനില്‍ തങ്ങള്‍ വളരെയധികം ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നെന്നും തുടര്‍ന്ന് ഇന്ത്യയില്‍ എത്തിയതിന് ശേഷം പൗരത്വം ലഭിക്കാന്‍ വേണ്ടി പോരാടേണ്ടി വന്നെന്നും പൗരത്വം ലഭിച്ച ജയ്കാശ് നേഭ്വാനി പറഞ്ഞു.
അതേസമയം താന്‍ തന്റെ കുട്ടിക്കാലം മുതല്‍ ഇന്ത്യയിലാണ് വളര്‍ന്നതെന്നും ഇതാണ് തന്റെ രാജ്യമായി താന്‍ കണക്കാക്കുന്നതെന്നും പൗരത്വം ലഭിച്ച മറ്റൊരു വ്യക്തിയായ സിന്ധു നേഭ്വാനി പറഞ്ഞു.
Discussion about this post