ബി.ജെ.പി നേതാവ് മുകുള്‍ റോയിയുമായി കൂടിക്കാഴ്ച നടത്തിയ എം.എല്‍.എ സബ്യസാചി ദത്തെക്കതിരെ നടപടിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുതിര്‍ന്ന മന്ത്രിമാരോടും കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കിമിനോടുമാണ് എം.എല്‍.എക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ പറഞ്ഞിരിക്കുന്നത്.
എല്ലാ എം.എല്‍.എമാരുടെയും യോഗം വിളിക്കണമെന്ന് കൊല്‍ക്കത്ത മേയറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ദത്തക്കെതിരായ നടപടി ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിക്കുന്നത്.
ബി.ജെ.പി ഒരു ദേശീയ പാര്‍ട്ടിയാണ്. അവര്‍ക്ക് പണമുണ്ട്. എന്നാല്‍ നേതാക്കളില്ല. അതുകൊണ്ട് എല്ലായിടത്തും ചെന്ന് നിങ്ങള്‍ ഞങ്ങളുടെ സ്ഥാനാര്‍ഥിയാകുമോ എന്ന് യാചിക്കുകയാണ്. ഇപ്പോഴുണ്ടായ കൂടിക്കാഴ്ച വ്യക്തിപരമാണ്. കൂടുതല്‍ കാര്യങ്ങള്‍ കാത്തിരുന്ന് അറിയാമെന്നും കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പേ എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
Discussion about this post