തെരഞ്ഞെടുപ്പ് തിയതി പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യ ടുഡേ പുറത്ത് വിട്ട സര്‍വ്വേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് മാസങ്ങളായി മോദിയുടെ ജനപ്രീതി ഉയരുന്നതായാണ് കണ്ടെത്തല്‍.
2018 ഒക്ടോബറില്‍ മോദിയുടെ ജനപ്രീതി 44 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 48 ശതമാനമായി ഉയര്‍ന്നു.
ആക്സിസ് മൈ ഇന്ത്യ സംഘടിപ്പിച്ച ഇന്ത്യ ടുഡേ പൊളിറ്റിക്കല്‍ സ്റ്റോക് എക്സ്ചേഞ്ച് പോളില്‍ 52 ശതമാനം പേരാണ് മോദിയെ അടുത്ത പ്രധാനമന്ത്രിയായി കാണുന്നത്. രാഹുലിനെ 32 ശതമാനം പേര് പരിഗണിക്കുന്നു.
18 മുതല്‍ 25 വരെ വയസ്സുള്ള വോട്ടര്‍മാരില്‍ 52 ശതമാനം പേര് മോദിയെ പിന്തുണക്കുന്നും. 33 ശതമാനം മുതിര്‍ന്ന പൗരന്മാരുടെ പിന്തുണയും മോദിയ്ക്കാണ്. 53 ശതമാനം പുരുഷന്മാരും 51 ശതമാനം സ്ത്രീകളും മോദിയെ പിന്തുണക്കുമ്പോള്‍ യഥാക്രമം 32-35 എന്നിങ്ങനെയാണ് രാഹുലിനെ പിന്തുണക്കുന്നവരുടെ ശതമാനം. പട്ടികജാതി വിഭാഗങ്ങളിലും മുസ്ലിം വിഭാഗങ്ങളിലും രാഹുല്‍ഗാന്ധിയ്ക്കുള്ള പിന്തുണ കൂടിയിട്ടുണ്ട്.
സര്‍വേയില്‍ പങ്കെടുത്ത പട്ടികജാതിക്കാര്‍ക്കിടയില്‍ 44 ശതമാനം പേരും രാഹുല്‍ പ്രധാനമന്ത്രിയാവണമെന്ന് അഭിപ്രായപ്പെട്ടു. 41 ശതമാനം പേരാണ് നരേന്ദ്രമോദിയെ പിന്തുണച്ചത്. ജനുവരിക്കു ശേഷം പട്ടികജാതിക്കാര്‍ക്കിടയില്‍ രാഹുലിന്റെ ജനപ്രീതിയില്‍ പത്തു ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇതേ കാലയളവില്‍ മോദിയുടെ പിന്തുണ ആറു ശമതാനം ഇടിഞ്ഞതായും സര്‍വേ പറയുന്നു.
മുസ്ലിംകളിലെ 61 ശതമാനവും രാഹുലിനെയാണ് പ്രധാനമന്ത്രിപദത്തിലേക്കു പിന്തുണച്ചത്. ജനുവരിയില്‍ ഇത് 57 ശതമാനമായിരുന്നു. പതിനെട്ടു ശതമാനമാണ് മോദിക്കു മുസ്ലിംകള്‍ക്കിടയിലെ പിന്തുണ. ജനുവരിയേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. ജനറല്‍ വിഭാഗത്തില്‍ ജനുവരിയില്‍ മോദിയുടെ പിന്തുണ 55 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 72 ശതമാനമായി ഉയര്‍ന്നു.
ഇന്നലെ പുറത്തു വന്ന സീവോട്ടര്‍ സര്‍വ്വേയില്‍ എന്‍ഡിഎ 301 സീറ്റുകളോടെ അധികാരത്തില്‍ തുടരുമെന്ന് പ്രവചിച്ചിരുന്നു.
Discussion about this post