റാഞ്ചി ഏകദിനത്തില്‍ സൈനികതൊപ്പി ധരിച്ച് കളിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ നടപടി വിവാദമാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം തകര്‍ന്നടിഞ്ഞു . മുന്‍ക്കൂട്ടി അനുവാദം വാങ്ങിയിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ സൈനികത്തൊപ്പി ധരിച്ച് കളിച്ചതെന്ന് രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ വ്യക്തമാക്കി .
ക്രിക്കറ്റിനെ അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ,സൈനികത്തൊപ്പി ധരിച്ചതിന് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു . ഇത്തരമൊരു നീക്കത്തിനെ അടിച്ചിരിത്തുന്ന വിശദീകരണമാണ് ഐസിസി നല്‍കിയിരിക്കുന്നത് .
‘സന്നദ്ധപ്രവർത്തനത്തിനായി പണം സ്വരൂപിക്കുന്നതിനും വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായും സൈനികത്തൊപ്പി അണിഞ്ഞ് കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഐസിസി സിഇഒ ഡേവ് റിച്ചാർഡ്സന് അപേക്ഷ നൽകിയിരുന്നു’ – ഐ സി സി
ഓസ്ട്രേലിയയ്ക്കെതിരെ വെള്ളിയാഴ്ച റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ സൈനിക്കത്തൊപ്പി ധരിച്ച് കളത്തിലിറങ്ങിയത് .
Discussion about this post