മെല്‍ബണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കര്‍ദ്ദിനാളിന് ആറ് വര്‍ഷംതടവ്. ഓസ്േ്രടലിയന്‍ കത്തോലിക്ക സഭയിലെ മുതിര്‍ന്ന ആര്‍ച്ച് ബിഷപ്പും, വത്തിക്കാന്‍ സാമ്പത്തികകാര്യ ഉപദേഷ്ടാവുമായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ വിക്ടോറിയന്‍ കൗണ്ടി കോടതിയാണ് ശിക്ഷിച്ചത്. അഞ്ച് ആഴ്ചകള്‍ നീണ്ട രഹസ്യ വിചാരണക്ക് ശേഷമാണ് 77കാരനായ കര്‍ദ്ദിനാളിന് ശിക്ഷ വിധിച്ചത്.
1996ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ കര്‍ദ്ദിനാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു, സന്റെ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി പെല്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാ്ണ് പരാതി. പീഡനത്തിനിരയായ കുട്ടികളില്‍ ഒരാള്‍ പെല്ലിനെതിരെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. മറ്റൊരാള്‍ 2014ല്‍ അപകടത്തില്‍ മരിച്ചു.
കുറ്റക്കാരനെന്ന് കണ്ടെത്തിയ 2018 ഡിസംബര്‍ 11ലെ കോടതി വിധിക്കെതിരെ പെല്‍ വിക്ടോറിയന്‍ കൗണ്ടി കോടതിയില്‍ നല്കിയ അപ്പീല്‍ തള്ളി. കുറ്റവാളിയെന്ന വിധി വന്നതോടെ കര്‍ദിനാളിനെ എല്ലാ പദവികളില്‍ നിന്നും പുറത്താക്കിയിരുന്നു.
Discussion about this post