പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ സാമൂഹിക വിരുദ്ധര്‍ രാത്രി തുറന്നുവിട്ടു . ചൊവ്വാഴ്ച രാത്രിയാണ് സംഭവം . 20 മിനിറ്റോളം വെള്ളം അതിശക്തിയായി പുറത്തേക്ക് ഒഴുകി . നാട്ടുകാരന് വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ താത്കാലിക ജീവനക്കാര്‍ സ്ഥലത്തെത്തി ഷട്ടര്‍ അടക്കുകയായിരുന്നു .
സമീപത്തുണ്ടായിരുന്ന കടത്ത് വള്ളത്തിനും തീയിട്ടിട്ടുണ്ട് . വെച്ചുചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
Discussion about this post