നന്ദികേശന്‍ (പെന്‍ഡ്രൈവ്)
ശ്രീനാരായണീയ സമൂഹത്തിന്റെ അവസ്ഥ കണ്ടിട്ട് മുകേഷ് സാറിനു സഹിക്കുന്നില്ല.! എന്തൊരു അപരാധമാണ് ഈ സവര്‍ണ ഫാസിസ്റ്റ് സംഘപരിവാറുകാര്‍ ഈഴവരോട് ചെയ്യുന്നത്..? ഇതിനു വേണ്ടിയാണോ ഗുരുദേവന്‍ ഈ വിഭാഗത്തെ ഉദ്ധരിച്ചു വിട്ടത്..? ഹോ കഷ്ടം..!!!
സംഘികള്‍ ഈഴവര്‍ക്ക് പുതിയ ഒരു പണി കൊടുത്തിരിക്കുന്നുവത്രേ..!! മറ്റൊന്നുമല്ല; പോസ്റ്ററൊട്ടിയ്ക്കല്‍..!! മുകേഷ് സാര്‍ പറഞ്ഞത് കേട്ടാല്‍ തോന്നുക പോസ്റ്റര്‍ ഒട്ടിപ്പ് പണി എന്ന് പറഞ്ഞാല്‍ ഇതാണ് അവിഹിതമോ അസഭ്യമോ ആണ് എന്നാണ്..!! അമ്മാതിരി ഒരു സങ്കടത്തോടെയാണ് അദ്ദേഹം അത് പറഞ്ഞത്..!! പറഞ്ഞതോ. ‘പോസ്റ്ററൊട്ടിച്ചും ചുവരെഴുതിയും ബാനര്‍ വരച്ചും രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച് പ്രവര്‍ത്തകര്‍ നേതൃത്വത്തിലെയ്ക്ക് പടിപടിയായി കടന്നു വരുന്നതിന്റെ മഹിമ കവലകള്‍ തോറും പ്രസംഗിക്കുന്ന പ്രസ്ഥാനത്തിന്റെ വേദിയില്‍ നിന്ന് ..!! ഇതാണ്, ഇതിനെയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് അടിവരയിട്ടു വിളിക്കേണ്ടത്…!!
മുകേഷ് സാറിന്റെ രോദനം കേട്ടാല്‍ ആര്‍ക്കും തോന്നുക ഇതുവരെ വെള്ളിക്കിണ്ണത്തില്‍ ചോറൂട്ടി സ്വര്‍ണ്ണക്കിണ്ടിയില്‍ പാലൂട്ടി വളര്‍ത്തിയ പ്രസ്ഥാനത്തിനെ തള്ളിപ്പറഞ്ഞാണ് ഈഴവര്‍ സവര്‍ണ്ണ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയത് എന്ന്.! സംഗതി സത്യമല്ലേ..? കാലാകാലങ്ങളായി എന്തൊക്കെ സൗകര്യങ്ങളാണ് ഈ അവശവിഭാഗത്തിനു വേണ്ടി നമ്മള്‍ ചെയ്തത്? ഗണപതിഹോമം, ശബരിമല ചവിട്ടല്‍ തുടങ്ങിയവ പാര്‍ട്ടി ഭരണഘടന പ്രകാരം കുറ്റകൃത്യമായി പ്രഖ്യാപിച്ചു. പാവം അവശവിഭാഗം എത്ര പണവും സമയവുമാണ് ഈയിനത്തില്‍ അനാവശ്യമായി ചെലവഴിച്ചുകൊണ്ടിരുന്നത്..? അതൊക്കെ അവസാനിച്ചില്ലേ..? പക്ഷെ നോമ്പ് പിടുത്തവും തുറയും ഉറൂസും ഒന്നും നിരോധിക്കാന്‍ പോയില്ല കേട്ടോ..!! അവരുടെ കാശും സമയവും പോട്ടെ…!!
മുകേഷ് സാറിനെ അങ്ങനെയങ്ങോട്ട് കുറ്റം പറയാന്‍ പറ്റൂല്ല കേട്ടോ. നമ്മള്‍ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നിയന്ത്രിച്ചു കൊണ്ട് നടന്നിരുന്ന കുറെ ആളുകളെ നാളെ വേറൊരു ടീം വന്നു സ്വാതന്ത്ര്യം കൊടുത്ത് അവരുടെതാക്കിക്കൊണ്ട് പോയാല്‍ എന്ത് ചെയ്യും..? അവിടെ പോസ്റ്ററൊട്ടിക്കാന്‍ കൊണ്ടുപോവ്വാണേ എന്ന് പറഞ്ഞു നിലവിളിക്കുന്നത് സത്യത്തില്‍ ഇവര്‍ പോയാല്‍ ഇവിടെ പോസ്റ്റര്‍ ഒട്ടിയ്ക്കാനും പശ കലക്കാനും വേറെ ആളില്ലാതായിപ്പോവുമോ എന്ന പേടികൊണ്ടല്ലേ എന്നാണ് ശത്രുക്കളും ചില മിത്രങ്ങളും ചോദിക്കുന്നത്. ഹിന്ദു ഐക്യം എന്നൊക്കെപ്പറഞ്ഞു പരിവാറുകാര്‍ തെക്കുവടക്ക് നടന്നപ്പോള്‍ ഇങ്ങനെയൊരു കൊലച്ചതി പ്രതീക്ഷിച്ചതേയില്ല.. പോകുവാണെങ്കില്‍ത്തന്നെ പെരുന്നയിലെ പോപ്പും ടീംസും മാത്രമേ പോവൂ എന്നായിരുന്നു കണക്ക് കൂട്ടല്‍. പക്ഷെ അങ്ങനെ നന്ദി കെട്ടവനല്ല പോപ്പ്…!! മുഖ്യമന്ത്രിയ്ക്ക് ഒടുക്കത്തെ പിന്തുണയും പ്രഖ്യാപിച്ച് ഒരൊറ്റ നില്‍പ്പാണ്.! അണികള്‍ ഒപ്പം നില്‍ക്കുമോ എന്നതൊന്നും പോപ്പിന് വിഷയമല്ല.. പോപ്പ് നിന്നാല്‍ നിന്നതുതന്നെ…!!
കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോയി അപ്പുറത്തെ പറമ്പില്‍ അടിയുന്ന കാര്യം മുകേഷ് മാത്രമല്ല; മുകേഷ് സാറിന്റെ പ്രസ്ഥാനവും അറിഞ്ഞു തുടങ്ങി എന്നതാണ് സത്യം..!! അതുകൊണ്ടാണ് അരുവിക്കരയില്‍ ഈഴവസ്‌നേഹം കാണിക്കാന്‍ മുകേഷ് സാര്‍ മുഖത്തുതേപ്പുമായി ഇറങ്ങിയത്..! അവശിഷ്ടസഖാക്കളില്‍ വലിയൊരു ശതമാനം പേരും ഈ വിഭാഗത്തില്‍പ്പെട്ടവരായത് കൊണ്ട് ഒഴുക്കിന് മുന്‍പേ തട കെട്ടുക എന്നൊരു നാടന്‍ ബുദ്ധി നാടകപുത്രന് തോന്നി എന്ന് മാത്രം..!! അല്ലാതെ കെ.സുരേന്ദ്രനും ശോഭാസുരേന്ദ്രനും അടക്കമുള്ളവര്‍ പോസ്റ്ററൊട്ടിക്കുകയും വി.എസ് സഖാവ് അത്യുന്നത പദവികളിലേയ്ക്ക് പോകുകയും ചെയ്യുന്നു എന്ന് തോന്നിട്ടൊന്നും ആവില്ല, ഉവ്വോ..?
Discussion about this post