കേരളത്തില്‍ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് മുന്‍ വക്താവായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനം ഇതിന്റെ തുടക്കമായി മാത്രം കണ്ടാല്‍ മതിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ടോം വടക്കന്റെ വരവ് തീരുമാനിച്ചത് അഖിലേന്ത്യാ കമ്മറ്റിയാണ്. ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ തന്നെ ബിജെപിയിലേക്ക് വന്നിട്ടുണ്ട്. കെപിസിസി എക്‌സിക്യൂട്ടീവില്‍ പെട്ട മൂന്നുപേര്‍ വന്നിട്ടുണ്ട്. ആരൊക്കെയാണ് ഇനി വരുന്നതെന്ന കാര്യം മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ല. വിരല്‍ ഞൊടിച്ചാല്‍ വരാന്‍ ധാരാളം നേതാക്കളുണ്ട്. അവരെക്കുറിച്ച് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരില്‍ ടോം വടക്കന്‍ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അത്തരം നീക്കങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന ചോദ്യത്തിന് ശ്രീധരന്‍പിള്ള വ്യക്തമായ മറുപടി പറഞ്ഞില്ല. അതേസമയം മറ്റു പാര്‍ട്ടിയില്‍ നിന്നും വരുന്ന നേതാക്കളെ അര്‍ഹിക്കുന്ന രീതിയില്‍ അക്കോമഡേറ്റ് ചെയ്യാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
Discussion about this post