ഏപ്രില്‍ ഒന്ന് മുതല്‍ ജിഎസ്ടി ബില്‍ നിര്‍ബന്ധമാക്കാന്‍ ജിഎസ്ടി വകുപ്പിന്റെ തീരുമാനം . ബില്‍ നല്‍കാത്തവരെയും വാങ്ങാത്തവരെയും കുറ്റക്കാരായി കണക്കാക്കും .
ആദ്യഘട്ടത്തില്‍ വ്യാപാരികളില്‍ നിന്നും രണ്ടാം ഘട്ടത്തില്‍ ഉപഭോക്താക്കളില്‍ നിന്നും പിഴ ഇടാക്കനാണ് തീരുമാനം . സിനിമ തിയേറ്ററുകളില്‍ പ്രത്യേക സിനിമ ടിക്കറ്റ് സോഫ്റ്റ്വെയര് സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കും .
ബില്ലിംഗ് സംസ്കാരം വളര്‍ത്തിയെടുത്ത് കൂടുതല്‍ നികുതി നേടിയെടുക്കുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത് .
സോഫ്റ്റ്വെയര് ലഭ്യമാക്കുന്നതിനായിത്തുള്ള വന്‍ ചിലവ് ചെറുകിടവ്യാപാരികള്‍ക്ക് താങ്ങാനാവാത്ത സാഹചര്യത്തിലാണ് ബില്ലിംഗ് നടപ്പാക്കാത്തത് എന്നായിരുന്നു വ്യാപാരികളുടെ വിശദീകരണം . എന്നാല്‍ ഇത്തരം ചെറുകിട വ്യാപാരികള്‍ക് സൗജന്യ ജി.എസ്.ടി സോഫ്റ്റ്വെയര് ജി.എസ്ടി വകുപ്പ് നല്‍കും . ജി.എസ്.ടി ബില്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി പദ്ധതി ബോധവത്കരണത്തിനായി ഒരു കോടിരൂപ ധനകാര്യവകുപ്പ് വകയിരുത്തിയിട്ടുണ്ട് .
ഒന്നരക്കോടി വരെ വാര്‍ഷിക വിറ്റ്വരവുള്ള വ്യപാരികള്‍ക്ക് ജി.എസ്.ടി നെറ്റ് വര്‍ക്കില്‍ നിന്നും നേരിട്ട് സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും .
Discussion about this post