കോട്ടയത്ത് സ്ഥാപിച്ച അക്ഷരശില്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാണാത്തതില്‍ സന്തോഷമുണ്ടെന്ന് ശില്പി കാനായി കുഞ്ഞിരാമന്. മുഖ്യമന്ത്രി കണ്ടിരുന്നെങ്കില്‍ ശില്പം അശുദ്ധമാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ശംഖുമുഖത്തു സ്ഥാപിച്ച ശില്‍പ്പത്തെ അശ്ലീലമെന്ന് വിശേഷിപ്പിച്ച ഉദ്യോഗസ്ഥനെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് തിരുത്തിയിരുന്നു. ആ കസേരയിലാണ് ഉമ്മന്‍ ചാണ്ടി ഇന്നിരിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു എന്നും കാനായി പറഞ്ഞു.
കോട്ടയത്ത് ഈയടുത്തിടെ സ്ഥാപിച്ച അക്ഷരശില്പം കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്താതിരുന്നത് വാര്‍ത്തയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ശില്പം കാണാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.
Discussion about this post