ആംബുലന്‍സിന് നല്കാന് പണമില്ലാത്തതിനാല്‍ കര്‍ണ്ണാടക സ്വദേശിനിയുടെ മൃതദേഹം കൊണ്ടുപോയത് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയ കാറിന്റെ ഡിക്കിയില്‍. കര്‍ണ്ണാടക ബിദാര്‍ സ്വദേശിനിയായ ചന്ദ്രകല(45)യുടെ മൃതദേഹമാണ് നാട്ടില്‍ നിന്ന് ബന്ധുക്കള്‍ എത്തിയ കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയത്. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് സംഭവം.
കര്‍ണ്ണാടക ബിദാര്‍ സ്വദേശിനിയായ ചന്ദ്രകല വെള്ളിയാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍വെച്ച് അര്ബുധത്തെ തുടര്‍ന്ന് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ഇന്നലെ രാവിലെ ബന്ധുക്കളെത്തി. എന്നാല്‍ ഇവരുടെ കൈവശം ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിന് ആവശ്യമായ പണമുണ്ടായിരുന്നില്ല.
ആംബുലന്‍സിനായി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ല.ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നേത്യത്വത്തിലാണ് ചന്ദ്രകലയുടെ ബന്ധുക്കള്‍ സൂപ്രണ്ടിനെ കണ്ടത്്.എന്നിട്ടും അദ്ദേഹത്തിന്രെ ഭാഗത്ത് നി്ന്നും ഉണ്ടായ അവഗണന വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു.എന്നാല്‍ സൗജന്യ ആംബുലന്‍സ് ഒരുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വാദം.
Discussion about this post