പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം . പിസിസി അദ്ധ്യക്ഷന്‍ സോമന് മിത്ര രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് സിപിഎമ്മുമായി ബംഗാളില്‍ സഖ്യം വേണ്ടെന്ന നിലപാടില്‍ എത്തിയത് . തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയേയും ഒരു പോലെ എതിര്‍ത്ത് കൊണ്ട് കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യമിട്ടുക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള ശ്രമം ഇതോടെ അവസാനിക്കും .
സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് തെരഞ്ഞെടുപ്പ് ധാരണയില്‍ നിന്നും പിന്മാറാന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത് .സിപിഎം തങ്ങളോട് ചെയ്തത് മര്യാദയില്ലാത്ത പ്രവൃത്തിയാണെന്നു സോമേന്ദ്ര നാഥ് മിത്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്ന പുരുളിയ , ബാഷിര്‍ഹട്ട് മണ്ഡലങ്ങള്‍ സിപിഐക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനുമായി സിപിഎം നല്‍കിയതാണ് കോണ്‍ഗ്രസിനെ അലോസരപ്പെടുത്തിയത് . തങ്ങള്‍ തീരുമാനിച്ച സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഎമ്മും നിലപാട് സ്വീകരിക്കുകയായിരുന്നു .
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സും ഇടത്പക്ഷവും സഖ്യത്തിലായിരുന്നു മത്സരിച്ചിരുന്നത് . കോണ്‍ഗ്രസിന് 12 ശതമാനവും സിപിഎമ്മിന് 20 ശതമാനവും വോട്ടാണ് ലഭിച്ചത് .
Discussion about this post