വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന് മരിച്ചു ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വൈറസ് ബാധ കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് രോഗം വെസ്റ്റ് നൈല്‍ പനി ആണെന്ന് സ്ഥിരീകരിച്ചത്.
കുട്ടിയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും ക്യൂലക്സ് വിഭാഗത്തിലെ കൊതുകുകളുടെ അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു. പക്ഷികളില്‍ നിന്ന് കൊതുക് വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ പനി പകരില്ല.ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post