പാട്ടിദാര്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ മത്സരിക്കുന്നത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബാ ജഡേജയായിരിക്കുമന്ന് സൂചന. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി റിവബാ ജഡേജ പാര്‍ട്ടി ടിക്കറ്റ് തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഹാര്‍ദിക്കും ജാംനഗറില്‍ നിന്നു തന്നെ മത്സരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഈ പശ്ചാത്തലത്തില്‍ ഹാര്‍ദിക് പട്ടേലിനെതിരെ മത്സരിക്കാന്‍ റിവബാ ജഡേജ താത്പര്യം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. കര്‍ണിസേന വനിതാവിഭാഗം നേതാവായ റിവബാ ജഡേജ ആഴ്ചകള്‍ക്ക് മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപിയുടെ പൂനം മാഡമാണ് നിലവില്‍ ജാംനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2014ല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വിക്രം മാഡത്തെയാണ് പൂനം പരാജയപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 26 സീറ്റുകളും തൂത്തുവാരിയത് ബിജെപിയാണ്.
Discussion about this post