സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കേസില്‍ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് ചേര്‍ത്തല കോടതി 1,96,000 രൂപ പിഴ വിധിച്ചു. അര്‍ത്തുങ്കല്‍ ജോണ്‍ തോമസ് നല്കിയ കേസിലാണ് വിധി. ജോണ്‍ തോമസില്‍ നിന്നും 1, 60,000രൂപ തട്ടിച്ചുവെന്നായിരുന്നു കേസ്, സോളാറുമായി ബന്ധപ്പെട്ട രണ്ടാമത്തെ വിധി പ്രസ്താവമാണ് ഇത്. പിഴ തുക അടച്ചില്ലെങ്കില്‍ ആറുമാസം തടവ് അനുഭവിക്കണം.
Discussion about this post