ബെംഗളൂരു: കര്‍ണാടകത്തിലെ ഹാസനിലെ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എ. മഞ്ജു ഇന്നലെയാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ഹാസനില്‍ ദേവഗൗഡയുടെ കൊച്ചുമകന് പ്രജ്വല്‍ രേവണ്ണയെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് മഞ്ജു കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നത്. പ്രജ്വല്‍ രേവണ്ണക്കെതിരേ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് വിവരം.പ്രജ്വല്‍ രേവണ്ണയെ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണക്കില്ലെന്ന് മഞ്ജു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി. എം.എല്‍.എ. പ്രീതം ഗൗഡയുടെ സാന്നിധ്യത്തിലാണ് മഞ്ജു പാര്‍ട്ടിയില്‍ ചേര്‍ന്നത്.
സഖ്യം നിലനിന്നാല്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പാര്‍ട്ടിയില്‍നിന്നുള്ള രാജിക്കത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിന് അയച്ചിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. ദേവഗൗഡയുടെ തട്ടകമായ ഹാസനില്‍ ബി.ജെ.പി.യെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമിയുടെ മകനെതിരെ മാണ്ഡ്യയില്‍ സുമലത അംബരീഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പിച്ചതോടെ ദള്‍ നേതൃത്വം അങ്കലാപ്പിലായിട്ടുണ്ട്. ഇവിടെ ബിജെപി സുമലതയെ പിന്തുണക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക കോണ്‍ഗ്രസ് കമ്മറ്റികളും സുമലതയെ പിന്തുണക്കുന്നുണ്ട്.
നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിമത എം.എല്‍.എ.യായിരുന്ന ഉമേഷ് ജാദവ് പാര്‍ട്ടിവിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നത്.
Discussion about this post