എ.ടി.എം തട്ടിപ്പ് വഴി പണം തട്ടിയാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനാണെന്ന് ഹൈക്കോടതി.പണം നഷ്ടപ്പെട്ടവര്‍ക്ക് തുക നല്‍കേണ്ടത് ബാങ്കാണ്.
ഇക്കാര്യത്തില്‍ ബാങ്കിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.
എ.ടി.എം.കാര്‍ഡിന്റെ പിന് നമ്പര്‍ കാര്‍ഡ് ഉടമയ്ക്ക് മാത്രമേ അറിയൂ. അതിനാല്‍ കാര്‍ഡ് ഉടമയുടെ അറിവില്ലാതെ പണം എടുക്കാന്‍ കഴിയില്ലെന്നുള്ള വാദമാണ് ബാങ്ക് ഉന്നയിച്ചത്. അതിനാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം ബാങ്കിനില്ലെന്ന് ബാങ്ക് വാദിച്ചു. ഈ വാദം ഹൈക്കോടതി തള്ളി.
അന്തര്‍ദേശീയ തട്ടിപ്പ് സംഘമാണ് ഇതില്‍ പങ്കാളിയായതെന്ന് ബാങ്ക് പറഞ്ഞു. മാത്രമല്ല ജോര്‍ജിന് എസ്.എം.എസ്. സന്ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചില്ലെന്നും ബാങ്ക് പറഞ്ഞു. ഒരു തട്ടിപ്പുകാരന് പണം അനധികൃതമായി പിന്‍വലിച്ചിരിക്കുന്നു. അതിനാല്‍ നഷ്ടം നികത്തേണ്ട ചുമതല ബാങ്കിന് തന്നെയെന്ന് ഹൈക്കോടതി പറഞ്ഞു
Discussion about this post