നീരവ് മോദി കിടക്കുന്നത് ബ്രിട്ടനെ കുപ്രസിദ്ധമായ മോശം ജയിലില്‍. ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ ജ്വല്ലറി വ്യാപാരി നീരവ് മോദി കിടക്കുന്നത് ലണ്ടനിലെ മോശം സൗകര്യങ്ങളുള്ള ജയിലില്‍. ആഡംബര ജീവിത പ്രിയനായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന നീരവ് മോദിയുടെ ജയില്‍ വാസവും അറസ്റ്റിന് പിന്നാലെ വാര്‍ത്തയായി.
വിസ്മയിപ്പിക്കുന്ന തരത്തിലുള്ള വില്ലകളില്‍ താമസിച്ചിരുന്ന നീരവ് ലണ്ടനിലെ കുപ്രസിദ്ധമായ ജയിലില്‍ അടക്കപ്പെട്ട് വിധിയുടെ തിരിച്ചടിയെന്നാണ് വിലയിരുത്തല്‍.
ഇംഗ്ലണ്ടിലെതന്നെ ഏറ്റവും തിരക്കേറിയ ജയിലുകളിലൊന്നാണ് മോദിയെ പാര്‍പ്പിച്ചിട്ടുള്ള ഹെര്‍ മെജസ്റ്റീസ് ജയില്‍. 48കാരനായ നീരവ് മോദിയെ ഹോളിയുടെ തലെരാത്രിയാണ് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്. മാര്‍ച്ച് 29വരെ ജില്ലാ ജഡ്ജ് മേരി മലോണ്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കുമ്പോള്‍ വെള്ള ഷെര്‍ട്ടും ട്രൗസറുമാണ് മോദി ധരിച്ചിരുന്നത്.
48കാരനായ നീരവ് മോദിയെ ഹോളിയുടെ തലെരാത്രിയാണ് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. മാര്‍ച്ച് 29വരെ ജില്ലാ ജഡ്ജ് മേരി മലോണ്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കുമ്പോള്‍ വെള്ള ഷെര്‍ട്ടും ട്രൗസറുമാണ് മോദി ധരിച്ചിരുന്നത്.
ഇന്നലെ അറസ്റ്റിലായ നീരവ് മോദിയ്ക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. നിരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തത് മോദിയുടെ നേട്ടമാണെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറസ്റ്റിന് ശേഷം പ്രതികരിച്ചിരുന്നത്.
Discussion about this post