വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ മുരളീധരന് ജയിച്ച് വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ല എന്ന് കുമ്മനം രാജശേഖരന് . ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം.എല്‍.എമാരില്‍ ആരും തന്നെ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .
കക്ഷത്തില്‍ ഉള്ളത് പോകാതെ ഉത്തരത്തിലുള്ളത് എടുക്കാനാണ് എം.എല്‍.എമാരെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് . ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ എം.എല്‍.എമാരും തോല്ക്കാനുള്ളവരാണ് .
ബിജെപിയെ തോല്‍പ്പിക്കുന്നതിനായി വട്ടിയൂര്‍ക്കാവില്‍ വോട്ട് മറിച്ചവരാണ് സിപിഎം . അങ്ങനെയുള്ള സിപിഎമ്മിന് ബിജെപി വോട്ട്മറിക്കുമെന്ന് ആരോപിക്കാനുള്ള യോഗ്യത എന്താണെന്ന് കുമ്മനം ചോദിക്കുന്നു . വട്ടിയൂര്‍ക്കാവില്‍ എങ്ങനെയാണ് സിപിഎം മൂന്നാം സ്ഥാനത്ത് പോയതെന്ന് എല്ലാവര്ക്കും അറിയാം . ഈ ലോകസഭാ തെരഞ്ഞെടുപ്പിലും അത്തരം വോട്ടുമറിക്കല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് കുമ്മനം പറഞ്ഞു .
Discussion about this post