കോഴിക്കോട് ലോ കോളേജ് മെന്‍സ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമം. എ.ബി.വി.പി പ്രവര്‍ത്തകന്റെ മുറിയിലേക്ക് അതിക്രമിച്ചെത്തിയ എസ്എഫ്ഐ സംഘം മുറി തീവെച്ചു നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘടിച്ചെത്തിയ എസ്.എഫ്.ഐ ക്രിമിനലുകള്‍ കോളേജ് ഹോസ്റ്റലില്‍ അക്രമം നടന്നത്.എ.ബി.വി.പി യുണീറ്റ് ജോയിന്റ് സെക്രട്ടറി കൂടിയായ വിഷ്ണു താമസിക്കുന്ന മുറിയിലെത്തിയ സംഘം വിഷ്ണുവിനെ വലിച്ചിറക്കി മുറിയിലെ കിടക്കയും, വസ്ത്രങ്ങളും കത്തിക്കുകയായിരുന്നു.
ലോ കോളേജിലും എന്‍ജിനിയറിംഗ് കോളേജിലും കുറച്ച് ആഴ്ചകളായി എസ്.എഫ്.ഐ ഏകപക്ഷീയമായ ആക്രമണമാണ് അഴിച്ച് വിടുന്നതായി പരാതി ഉയരുന്നുണ്ട്. എ.ബി.വി.പിയുടെ കൊടിമരം നശിപ്പിക്കുന്നതും പ്രവര്‍ത്തകരെ ആക്രമിക്കുന്നതും പതിവാണ്.
Discussion about this post