അനധികൃത മാര്‍ഗത്തിലൂടെ രാഹുല്‍ ഗാന്ധി സ്വത്ത് വാരിക്കൂട്ടിയെന്ന് ബിജെപി.ഒരു ജോലിയും ഇല്ലാത്ത രാഹുലിന് എവിടെ നിന്നാണ് പണം എന്നും ബിജെപി തുറന്നടിച്ചു.ഭൂമി ഇടപാടുകള്‍,ആയുധ ഇടപാടുകള്‍ വഴി രാഹുല്‍ സ്വത്തുക്കള്‍ ഉണ്ടാക്കിയെന്നും ബിജെപി ആരോപിച്ചു.രാഹുലിന്റെ നാമ നിര്‍ദേശ പത്രിക സൂക്ഷ്മമായി പരിശോദിക്കുമെന്നും ബിജെപി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ വരുമാനത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 8.45 കോടി രൂപയുടെ വര്ദ്ധനവുണ്ടായിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും പ്രതികരിച്ചു.
തിരഞ്ഞെടുപ്പില്‍ നല്കിയ സത്യവാങ്മൂലത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ആരോപണം. 2004ല്‍ 55 ലക്ഷമായിരുന്ന രാഹുലിന്റെ വരുമാനം 2014ല്‍ 9 കോടിയായി ഉയര്‍ന്നത് എങ്ങനെയാണ് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.രാഹുൽ ഗാന്ധിയുടെ വരുമാനത്തിൽ കഴിഞ്ഞ 15 വർഷത്തിനിടെ 8.45 കോടി രൂപയുടെ വർദ്ധനവുണ്ടാരാഹുൽഎന്തുകൊണ്ട് രാഹുലിന്റെ സമ്പത്തിൽ ഇത്രയും വർദ്ധനവുണ്ടായി എന്ന് കോൺഗ്രസ് പാർട്ടിയും വിശദീകരിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടുജി അഴിമതിയിൽ ആരോപണ വിധേയരായ കമ്പനിയുമായി രാഹുലിന് എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു. ഗാന്ധി .
Discussion about this post