സംസ്ഥാനത്ത് താപനില ഉയരുന്നു. കേരളത്തിലെ 12 ജില്ലകളിലും കഠിനമായ ചൂടിനുള്ള ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു.മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.
വ്യാഴാഴ്ച വരെ സാധാരണയില്‍ നിന്ന് രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍സ്യസ് വരെ താപനില കൂടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാടാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 40.2 ഡിഗ്രിസെല്‍സ്യസ്.
11 മണിക്കും 3 മണിക്കും ഇടയില്‍ വെയില് ഏല്‍ക്കരുത്. വെയിലത്ത് നടക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ വൈദ്യസഹായം തേടണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കുടിവെള്ള വിതരണത്തിന് വേണ്ട നടപടികള്‍സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്‍നീനോ പ്രതിഭാസത്തിന്റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post