യുഎന്‍ രക്ഷാസമിതിയില്‍ പുതിയ പ്രമേയവുമായി അമേരിക്ക.മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാണ് അമേരിക്ക പുതിയ പ്രമേയം കൊണ്ടു വന്നിരിക്കുന്നത്.പ്രമേയത്തിനുള്ള നീക്കം ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും സഹായത്തോടെയായിരുന്നു.
അതേ സമയം ചൈന മുസ്ലീം തീവ്രവാദികളെ സംരക്ഷിക്കുന്നുവെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി.എന്നാല്‍ ചൈന വീറ്റോ അധികാരം പ്രയോഗിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പ്രമേയത്തിന്റെ പേരില്‍ ചൈനയ്ക്കെതിരെ യുഎസ് രൂക്ഷമായ വിമര്‍ശനാണ് ഉയര്‍ത്തിയിരിക്കുന്നത്.
രക്ഷാസമിതിയില്‍ പ്രമേയം പാസായാല്‍ മസൂദിന്റെ ലോകമെമ്പാടുമുള്ള ആസ്തികള്‍ മരവിപ്പിക്കപ്പെടും. യാത്രാ വിലക്ക് ഏര്‍പ്പെടുത്തേണ്ടിവരും. ആയുധങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാതെ വരുമെന്നും നയതന്ത്ര വിദഗ്ദര്‍ പറയുന്നു. ഈ സാധ്യത ചൈനയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യല്‍, അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കല്‍, സാമ്പത്തിക സഹായം നല്കല് തുടങ്ങിയവ ചെയ്യുന്നുവെന്നാണ് പ്രമേയത്തില്‍ പറയുന്നത്. മുമ്പ് പലതവണ മസൂദ് അസറിനെതിരെ പ്രമേയം രക്ഷാസമിതിയില്‍ വന്നപ്പോഴും ചൈനയാണ് വീറ്റോ അധികാരം ഉപയോഗിച്ച് അതിനെ തടഞ്ഞത്.
Discussion about this post