കേരളം അധോലോകത്തിന്റെ കൈയ്യില്പെട്ടിരിക്കുകയാണെന്ന് സിപിഎം നേതാവ് പിണറായി വിജയന്. അരുവിക്കര തെരഞ്ഞെടുപ്പിലൂടെ കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാണാകണമെന്നും പിണറായി പറഞ്ഞു. അഴിമതി തെളിവില്ലാതാക്കി തേയ്ച്ചുമായ്ച്ചു കളയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
യുഡിഎഫ് മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്കാരമാണ്. സരിതയുടെ വെളിപ്പെടുത്തലുകള്‍ ഇതിനുള്ള തെളിവാണെന്നും പിണറായി പറഞ്ഞു. പണം തന്നെന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണത്തോട് മന്ത്രിമാര്‍ എന്തുകൊണ്ട് പ്രതകരിക്കുന്നില്ല എന്നും പിണറായി ചോദിച്ചു.ഫെനി തന്നെ ആരോപണങ്ങള്‍ നിഷേധിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അഴിമതിയില്‍ നിന്നും രക്ഷനേടാന്‍ കോഴ കൊടുത്തെന്ന ആരോപണം നേരിടുന്ന ഒരേ ഓരു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. അതേപോലെ നേരിട്ട് കോഴപ്പണം എണ്ണി വാങ്ങിയെന്ന ആരോപണം നേരിടുന്ന ഒരേഒരു ധനമന്ത്രി കെഎം മാണിയാണ്.
അരുവിക്കരയില്‍ സര്‍ക്കാരിനെതിരായ വിധിയെവുതാന് ജനങ്ങള്‍ തയ്യാറായിരിക്കുകയാണ് എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Discussion about this post