പ്രധാനമന്ത്രിയുടെ ആദ്യതെരഞ്ഞെടുപ്പ് റാലി മീററ്റില്‍ തുടങ്ങി.താന്‍ രാജ്യത്തോട് പ്രതിബദ്ധതയുള്ള കാവല്‍ക്കാരനാണെന്ന് മോദി മീററ്റിലെ തെരെഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.വണ്‍ റാങ്ക് പെന്ഷന് തുടങ്ങിയതോടെ സൈനികരുടെ 40 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചെന്നും മോദി റാലിയില്‍ പറഞ്ഞു.
അതേ സമയം രാഹുല്‍ ഗാന്ധി ഇന്നലെ പ്രധാനമന്ത്രിക്കെതിരെ നടത്തിയ നാടകപരാമര്ശത്തിനെതിരെ മറുപടി നല്കി മോദി സംസാരിച്ചു.’എ സാറ്റ് മിസൈല്‍ എന്താണെന്ന് അറിയാത്തത് കൊണ്ടാണ് നാടകത്തെപ്പറ്റി സംസാരിക്കുന്നതെന്നും മോദി തിരിച്ചടിച്ചു.
മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നിരവധി സര്‍ക്കാരുകള്‍ കഴിഞ്ഞ കാലങ്ങളില്‍ ഈ രാജ്യത്ത് അധികാരത്തില്‍ വന്നു. എന്നാല്‍ ഇതാദ്യമായാണ് പ്രഖ്യാപിച്ച കാര്യങ്ങള്‍ വളരെവേഗം നടപ്പിലാക്കിയ ഒരു സര്‍ക്കാരിനെ രാജ്യം കാണുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ജനങ്ങളുടെ അഭിലാഷങ്ങളുമായും സ്വപ്നങ്ങളുമായും ബന്ധപ്പെട്ടുള്ളതാണ്.
എന്‍ഡിഎ സര്‍ക്കാര്‍ ഈ രാജ്യത്തിനായി എന്തൊക്കെ ചെയ്തു എന്നതിന്റെ കണക്കുകള്‍ വരുന്ന ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവര്ക്കും ലഭ്യമാകും. ഞാന്‍ എന്താണ് ചെയ്തത്, മറ്റുള്ളവര്‍ ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍ നിങ്ങളുടെ മുന്നിലെത്തും. വികസനത്തിന്റെ വഴിയിലൂടെയാണ് ഈ പാര്‍ട്ടി മുന്നോട്ടുപോകുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് നയമോ, മാര്‍ഗരേഖയോ ഒന്നുമില്ലെന്നും പ്രതിപക്ഷ സഖ്യത്തെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു
Discussion about this post