ബീഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായി ആര്‍ജെഡിയില്‍ പൊട്ടിത്തെറി. ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവാണ് കലാപത്തിന് നേതൃത്വം നല്‍കുന്നത്. തന്റെ രണ്ട് നോമിനികള്‍ക്ക് സീറ്റ് നല്‍കാത്തതാണ് തേജ് പ്രതാപിനെ ചൊടിപ്പിച്ചത്.
ഇന്നാണ് ബീഹാറില്‍ മഹാസഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇതിന് പിറകെയാണ് പ്രധാന കക്ഷിയായ ആര്‍ജെഡിയില്‍ പൊട്ടിത്തെറിയുണ്ടായത്.
സരണ്‍ മണ്ഡലത്തില്‍ തേജ് പ്രതാപ് സ്വതന്ത്രനായി മത്സരിക്കാനാണ് നീക്കം. മുന്‍ ഭാര്യയുടെ പിതാവ് ചന്ദ്രിക റായിയ്ക്ക് സരണില്‍ സീറ്റ് നല്കിയതും തേജ് പ്രതാപിനെ കുപിതനാക്കി.
Discussion about this post