ലൂസിഫര്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
എന്നാല്‍ ലൂസിഫര്‍ എന്ന സിനിമ കണ്ട് ആവേശത്തിലായ ഒരു വ്യക്തിയുണ്ട്.സ്‌കോട്‌ലന്‍ഡ് എം.പിയായ മാര്‍ട്ടിന്‍ ഡേ.നേരത്തെ തന്നെ മലയാള സിനിമയോടുള്ള ഇഷ്ടത്താല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ഈ സ്‌കോട്ടീഷ് എംപി. കഴിഞ്ഞദിവസമാണ് ഇദ്ദേഹം മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ കണ്ടത്.
മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതും തീയേറ്ററില്‍ ഫാന്‍സ് ഷോയ്ക്ക് പോയാണ് അദ്ദേഹം ചിത്രം കണ്ടത്. മാര്‍ട്ടിന്‍ ഡേയുടെ ഈ മലയാള സിനിമ പ്രേമത്തിന് പിന്നില്‍ മലയാളിയായ ഭാര്യയാണ്.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകനാണ് മാര്‍ട്ടിനെന്നും ഒരുപാട് മലയാളചിത്രങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടെന്നും അവര്‍ പറയുന്നു. പക്ഷേ തീയേറ്ററില്‍ പോയി കാണുന്നത് ഇതാദ്യമായാണെന്നും അവര്‍ പറഞ്ഞു. നേരത്തെ മലയാള ചിത്രങ്ങളായ തന്മാത്ര, പഴശ്ശിരാജ, ആദം ജോണ്‍ എന്നിവ കണ്ട് തന്റെ അഭിപ്രായങ്ങള്‍ മാര്‍ട്ടിന്‍ ഡേ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
Discussion about this post