പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ചിത്രത്തിന് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ഹര്‍ജി, തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതിയില്‍ പറയുകയുണ്ടായി. എന്നാല്‍ വിഷയത്തില്‍ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പറഞ്ഞാണ് ബോംബെ ഹൈകോടതി ഹരജി തള്ളിയത്.
നേരത്തെ, പ്രതിപക്ഷ പാര്‍ട്ടികളുടെ അപേക്ഷ പ്രകാരം ചിത്രത്തെ സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു കമ്മീഷന്. എന്നാല്‍ ചിത്രത്തിന് ബി.ജെ.പിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ നിര്‍മ്മാതാക്കള്‍, ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കുന്നത് അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള ലംഘനമായിരിക്കുമെന്നും വിശദീകരണം നല്‍കുകയായിരുന്നു.
ബോളിവുഡ് താരം വിവേക് ഒബ്രോയ് മോദിയായി വേഷമിടുന്ന ചിത്രം, പ്രധാനമന്ത്രിയുടെ വ്യത്യസ്ത ജീവിത കാലഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വിധി ആശ്വാസകരമാണെന്ന് പറഞ്ഞ ക്രിയേറ്റീവ് ഡയറക്ടര്‍ സന്ദീപ് സിംഗ്, ചിത്രം കൃത്യസമയത്ത് തന്നെ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post