പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു.കേസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.നിലവില്‍ കേസ് അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ചാണ് . ഇത് തൃപ്തികരമല്ല എന്നാണ് കുടുംബങ്ങളുടെ ആരോപണം . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത് .
പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശം നല്കി.കൂടാതെ സര്‍ക്കാരിനോട് 10 ദിവസത്തിനകം സത്യവാങ് മൂലം സമര്‍പ്പിയ്ക്കാനും ഇതു വരെയുള്ള കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്, മാതാവ് ബാലാമണി, ശരത് ലാലിന്റെ പിതാവ് സത്യ നാരായണന്, മാതാവ് ലളിത എന്നിവരാണ് നിലവിലെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജി നല്‍കിയിരിക്കുന്നത്.അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അതിനാല്‍, കേസ് സി.ബി.െഎക്ക് വിടാന്‍ കോടതി ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.കേസ് ഏപ്രില്‍ 12 നു വീണ്ടും പരിഗണിക്കും.
…
Discussion about this post