പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക നല്‍കും. ശബരിമല വിഷയത്തില്‍ നിരവധി കേസുകളില്‍ സുരേന്ദ്രന് പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് വീണ്ടും പത്രിക നല്‍കുന്നത്. പത്രിക നല്കിയ ശേഷം സുരേന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് നീക്കം.
കഴിഞ്ഞ ദിവസമാണ് 242 കേസുകളില്‍ സുരേന്ദ്രന് പ്രതിയാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ശബരിമലയിലെ ആചാരലംഘനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയും മറ്റും ഉണ്ടായ സംഘര്‍ഷങ്ങളിലും നാശ നഷ്ടങ്ങളിലും സുരേന്ദ്രനെ പ്രതിയാണെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പല കേസുകള്‍ ംസബന്ധിച്ചു കെ സുരേന്ദ്രന് അറിയില്ല.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടിന്റെ കൂടെ അടിസ്ഥാനത്തില്‍ വീണ്ടും പത്രിക നല്‍കാനാണ് സുരേന്ദ്രന് ആലോചിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പോലിസ് നിരവധി കള്ളക്കേസുകള്‍ എടുക്കുകയാണെന്ന് സുരേന്ദ്രന് ആരോപിച്ചിരുന്നു. കള്ളക്കേസില്‍ കുടുക്കി ദിവസങ്ങളോളം ജയിലിട്ട സംഭവവും തെരഞ്ഞെടുപ്പില്‍ സജീവ വിഷയമാക്കുന്നു.
പ്രതികാര ബുദ്ധിയോടെ സുരേന്ദ്രനെതിരെ കേസെടുക്കുകയാണ് ബിജെപി വക്താവ് എസ് കുമാര്‍ ആരോപിച്ചു. നിരന്തരം ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കേസുകളില്‍ ഒന്നും തന്നെ തനിക്ക് വാറണ്ടോ, നോട്ടിസോ ലഭിച്ചിട്ടില്ലെന്ന് സുരേന്ദ്രന് വ്യക്തമാക്കുന്നു. സുരേന്ദ്രന് പുറമെ മറ്റ് നേതാക്കള്‍ക്കെതിരെയും പോലിസ് കേസെടുക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.
ശബരിമലയിലെ ചിത്തിര ആട്ട വിശേഷവുമായി ബന്ധപ്പെട്ട കേസില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രകാശ് ബാബു റിമാന്റിലാണ്. ജയിലില്‍ കിടന്ന് അദ്ദേഹത്തിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാമെന്ന് റാന്നി മജിസ്ട്രേട്ട് കോടതി അറിയിച്ചത്.
ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കളെ വേട്ടയാടുകയാണെന്ന ആക്ഷേപം എല്ലാ മണ്ഡലത്തിലും ഉയര്‍ത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.
Discussion about this post