വനിതാ സിവില്‍ എക്സൈസ് ഓഫീസറെക്കുറിച്ച് മോശമായ സംഭാഷണം നടത്തി അത് റെക്കോര്‍ഡ് ചെയ്ത് വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന് . എക്സൈസ് പ്രിവന്റീവ് ഓഫിസർ എസ്.ഷാജി, സിവിൽ എക്സൈസ് ഓഫിസർ ആർ.ജി.ഗിരീഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ആർ.എസ്.ആശ എന്നിവരെയാണ് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് സസ്പെൻഡു ചെയ്തത്.
വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടി . അപകീര്‍ത്തിപ്പെടുത്തുന്ന സംഭാഷണം അടങ്ങിയ സിഡിസഹിതം അവര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് ബോധ്യമായതോടെ മൂന്ന് പേരെയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു . സംഭാഷണം ആശയും ഗിരീഷ്കുമാറും തമ്മിലുള്ളതാണെന്ന് ഇരുവരും സമ്മതിച്ചു .
സ്വകാര്യസംഭാഷണത്തില്‍ ആണെങ്കിലും സഹപ്രവര്‍ത്തകയുടെ അഭിമാനത്തെ അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ ആക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത് . പുശ്ച്ചഭാവവും അഹങ്കാരവും നിഴലിക്കുന്നതാണ് ഗിരീഷ്കുമാറിന്റെ സംഭാഷണം . മുതിര്‍ന്ന ഉദ്യോഗസ്ഥനെക്കുറിച്ചും അനാവശ്യ ആരോപണവും ഗിരീഷ്കുമാര്‍ ഉന്നയിച്ചിട്ടുണ്ട് .
ഗിരീഷ് കുമാർ അയച്ചു കൊടുത്ത സംഭാഷണത്തിനു ഷാജിയാണു വാട്സാപ്പിലൂടെ പ്രചാരണം നൽകിയത്. യൂണിഫോം സേനയിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയും കടുത്ത അച്ചടക്ക ലംഘനവുമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും സസ്പെന്ഷന് ഉത്തരവിൽ വ്യക്തമാക്കുന്നു .
Discussion about this post