മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്.ഇപ്പോള്‍ ഇതാ വീണ്ടും ആരാധകരെ ആകാംക്ഷയുടെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ് പൃഥ്വി.പുതിയ ട്വിറ്റര്‍ പോസ്റ്റിലൂടെ ഒരു മഞ്ഞുമലയുടെ ചിത്രം പങ്കുവെച്ച് പൃഥ്വി ഇങ്ങനെ എഴുതി.
‘കണ്ണു കൊണ്ട് കണ്ടതില്‍ കൂടുതല്‍ ഇനി കാണാനുണ്ട് ‘എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമിറക്കുന്നതിനെക്കുറിച്ചാണോ പുതിയ പോസ്റ്റെന്നാണ് ആരാധകരുടെ ചോദ്യം. പുറമേ കാണുന്നതല്ല ലൂസിഫര്‍, ഇനി ഉള്ളില്‍ ഉള്ള കഥകള്‍ പുറകെ വരുന്നുണ്ട് എന്നാണോ ഉദ്ദേശിച്ചത് എന്നു തുടങ്ങി നിരവധി കമന്റുകളുമായാണ് ആരാധകരെത്തിയിരിക്കുന്നത്.
There is more to it than what meets the eye! #L pic.twitter.com/iuYdoAKiHK
— Prithviraj Sukumaran (@PrithviOfficial) April 3, 2019
Discussion about this post