രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് പേജ്. കെട്ടിലും മട്ടിലും ആര്‍എസ്എസിന്റെ യഥാര്‍ത്ഥ ഫേസ്ബുക് പേജിനോടു സാമ്യം തോന്നുന്ന രീതിയിലാണ് വ്യാജ പേജ് നിര്‍മ്മിച്ചിരിക്കുന്നത്.ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പറ്റി പ്രകോപനപരമായ കമന്റുകളും ചിത്രങ്ങളുമാണ് പേജില്‍ പോസ്റ്റു ചെയ്യുന്നത്. ബംഗ്ലാദേശിനും അവിടുത്തെ സര്‍ക്കാരിനും ജനങ്ങള്‍ക്കും എതിരായി പോസ്റ്റു ചെയ്യുന്ന പേജ് കൊല്‍ക്കത്തയില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് സൂചന.
വിഷയം ഗൗരവമായി കണ്ട് സംഘ പരിവാര്‍ നേതാക്കള്‍ കൊല്‍ക്കത്ത പോലീസിനു പരാതി സമര്‍പ്പിച്ചെങ്കിലും നടപടി എടുത്തിട്ടില്ല. അപകടകരമായ പോസ്റ്റുകള്‍ ചെയ്ത് ആര്‍എസ്എസിനെ കളങ്കപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പേജ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് ആര്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു. ന്യൂനപക്ഷങ്ങളേയും ബംഗ്ലാദേശിനേയും അധിക്ഷേപിക്കുന്ന തരത്തിലാണ് വ്യാദ പേജിലെ പോസ്റ്റുകള്‍ എന്നും അവര്‍ വ്യക്തമാക്കി.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു പോലും തിരിച്ചറിയാനാകാത്ത വിധം യഥാര്‍ത്ഥ പേജിനോട് സാമ്യം തോന്നുന്ന തരത്തിനാണ് വ്യാജ പേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആര്‍എസ്എസ് അംഗങ്ങളടക്കം 35,000ല്‍ പരം ആളുകളാണ് പേജ് ലൈക് ചെയ്തിരിക്കുന്നത്.
Discussion about this post