ഡാം തുറന്നതിലെ പാളിച്ചയെക്കുറിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അമിക്കസ് ക്യൂറിയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് വൈദ്യുതമന്ത്രി എം.എം മണി. റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചതായി മന്ത്രി ആരോപിച്ചു . മുന്‍ യു.പി.എ സര്‍ക്കാരിന്റെ വക്കീലാണ് അമിക്കസ് ക്യൂറി എന്നും റിപ്പോര്‍ട്ട് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായും മന്ത്രി പറഞ്ഞു .
കഴിഞ്ഞ ദിവസമാണ് ഡാമുകള്‍ ഒന്നിച്ച് തുറന്ന് വിടേണ്ടിവന്നത് ഉള്‍പ്പടെ പ്രളയം കൈകാര്യം ചെയ്തതിലുള്ള സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്ന് കാട്ടുന്ന റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് .
പ്രളയത്തിന്റെ കാരണങ്ങൾ വിശദമായി അന്വേഷിക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്രവിദഗ്ധ അന്വേഷണ സമിതിയെ നിയോഗിക്കണമെന്നും . ഡാമുകള്‍ തുറന്ന് വിട്ടതില്‍ പാളിച്ചകള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് .
Discussion about this post