പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പിഎം നരേന്ദ്രമോദി സിനിമയില്‍ മോദിയായി വേഷമിട്ടതിന് പിന്നാലെ നടന്‍ വിവേക് ഒബാറോയി ബിജെപിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നു..
ഗുജറാത്തിലാകും ബിജപിക്ക് വേണ്ടി വിവേക് ഒബ്രോയ് പ്രചാരണത്തിനിറങ്ങുക. ബിജെപിക്ക് വേണ്ടി ഇത്തവണ 40 താരപ്രചാരകരാണ് രംഗത്തിറങ്ങുക. വെള്ളിയാഴ്ചയാണ് പ്രചാരണ സംഘത്തിന്റെ പട്ടിക ബിജെപി പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ ബിജെപിക്ക് വേണ്ടി ഗുജറാത്തിലെ റാലികളില്‍ സംസാരിക്കും.
നടിയും ബിജെപി എംപിയുമായ ഹേമാമാലിനി, ബോളിവുഡ് നടന്‍ പരേഷ് റാവല്‍ തുടങ്ങിയവരും ബിജെപി പ്രചാരണ സംഘത്തിലുണ്ട്. ഗുജറാത്തിലെ 26 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 23 നാണ് നടക്കുക.
Discussion about this post