മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തന് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അപര്‍ണ ബാലമുരളി. നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ഒരു സിനിമയുടെ പൂജയ്ക്ക് എടുത്ത ചിത്രമാണ് അപർണ പങ്കുവച്ചിരിക്കുന്നത്. നടൻ സൂര്യയുടെ തൊട്ടരികിൽ അപർണ നിൽക്കുന്നതായാണ് ചിത്രത്തിൽ. സംഭവം വൈറലായതോടെ ഇതെന്താണിപ്പോൾ ഇങ്ങനെയെന്നായി ആരാധകർ. സംഗതി സത്യമാണ് അപര്‍ണ ബാലമുരളി സൂര്യയുടെ നായികയാവുകയാണ്.
https://www.instagram.com/p/Bv8SL4rhao8/?utm_source=ig_web_copy_link
നടന് സൂര്യയുടെ മുപ്പത്തിയെട്ടാമത്തെ ചിത്രത്തിലാണ് അപര്‍ണ എത്തുന്നത്. ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സുധ കോങ്ങരയാണ് സംവിധാനം. സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2 ഡി എന്റര്ടെയിന്മെന്റാണ് നിര്‍മ്മാണം. ശിവകുമാര്‍, കാര്‍ത്തി, ജി വി പ്രകാശ് തുടങ്ങിയവരും പൂജാ ചടങ്ങില്‍ പങ്കെടുത്തു. തൈക്കുടം ബ്രിഡ്ജ് ഇതേ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Discussion about this post