പത്തനംതിട്ടയില്‍ പിസി ജോര്‍ജ്ജിന് വേണ്ടി വോട്ടു പിടിക്കാന്‍ ജനപക്ഷം ചെയര്‍മാനും എംഎല്‍എയുമായ പി.സി ജോര്‍ജ്ജും കളത്തിലിറങ്ങി.
ബി.ജെ.പി.ക്ക് വേണ്ടിയല്ല തന്റെ പ്രചാരണം എന്നും, സ്ഥാനാര്‍ഥിയുടെ മേന്മ ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
കെ. സുരേന്ദ്രന് മികച്ച ഭൂരിപക്ഷം കിട്ടുമെന്നും പി.സി ജോര്‍ജ്ജ് കൂട്ടിചേര്‍ത്തു.
ശബരിമല കര്‍മസമിതി നടത്തിയ പ്രക്ഷോഭങ്ങളിലും ജോര്‍ജുണ്ടായിരുന്നു. ജോര്‍ജിന്റെ വരവ് ക്രിസ്ത്യന്‍ മേഖലകളില്‍ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ക്രൈസ്തവ സമുദായങ്ങള്‍ക്ക് നിര്‍ണായക പ്രാധാന്യമുള്ള മണ്ഡലത്തില്‍ ഈ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുകയെന്നതാണ് ലക്ഷ്യം.
2014-ല്‍ പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും യു.ഡി.എഫ്. വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടായി. 33,189 വോട്ടുകളാണ് കുറഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുമായി പി.സി. ജോര്‍ജിനുള്ള നീരസത്തില്‍ ഇപ്പോഴും മാറ്റമില്ല എന്നതും ജോര്‍ജിനെ കളത്തിലിറക്കാന്‍ കാരണമാണ്.
വിശ്വാസസംരക്ഷണത്തിന് മുന്‍പന്തിയിലുണ്ടായിരുന്നത് ചൂണ്ടിക്കാട്ടി സുരേന്ദ്രന് വോട്ട് ചെയ്യണമെന്ന പ്രചാരണത്തിനാകും ജോര്‍ജ് മുന്‍തൂക്കം നല്‍കുക. ചര്‍ച്ച് ആക്ടിനെതിരേയും ജോര്‍ജ് പരസ്യമായി പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം കരുത്തില്‍ പൂഞ്ഞാറില്‍ ജയം കുറിച്ചുവെന്നതാണ് ജോര്‍ജിനെ ബി.ജെ.പി.ക്ക് പ്രിയങ്കരനാക്കുന്നത്.
Discussion about this post