പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഓഫീസ് കെട്ടിടത്തില്‍ തീപ്പിടുത്തം . സെക്രട്ടേറിയറ്റിന്റെ ആറാം നിലയിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തില്‍ തീപ്പിടുത്തം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി ഇമ്രാന്ഖാന് കെട്ടിടത്തിനകത്തുണ്ടായിരുന്നു.
തീപിടുത്തമുണ്ടായ സമയത്ത് തൊട്ടുതാഴെയുള്ള നിലയില്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡന്റ് ചീഫ് ജനറല്‍ കെന്നത്ത് എഫ് മെക്കന്‍സിയുമായി ചര്‍ച്ച നടത്തുകയായിരുന്നു ഇമ്രാന്ഖാന്. വിവരമറിഞ്ഞ ഉടന്‍ തന്നെ എല്ലാവരും കെട്ടിടത്തില്‍ നിന്നും ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു
ഉടന്‍ തന്നെ അഞ്ചോളം ഫയര്‍ എഞ്ചിന് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ആരംഭിച്ചു . കെട്ടിടം ഉള്‍പ്പെടുന്ന ഭാഗത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടുത്തത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.
Discussion about this post