പി.സി ജോര്‍ജ്ജ് എംഎല്‍എ രക്ഷാധികാരിയായ കേരള ജനപക്ഷം പാര്‍ട്ടി സെക്യുലര്‍ കേരളത്തില്‍ എന്‍ഡിഎയുടെ ഭാഗമാകും. ഇന്ന് വൈകിട്ട് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. 20 മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ജനപക്ഷം എന്‍ഡിഎയില്‍ ചേരുന്നത് സംബന്ധിച്ച് ഇന്ന് വൈകിട്ട നാല് മണിയ്ക്ക് പത്തനംതിട്ടയില്‍ പ്രഖ്യാപനം നടക്കുമെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കൊപ്പം നിന്ന് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും പി.സി പറഞ്ഞു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പി.സി ജോര്‍ജ്ജ് വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു. മികച്ച സ്ഥാനാര്‍ത്ഥി സുരേന്ദ്രനാണ് അദ്ദേഹത്തെ ജയിപ്പിക്കണമെന്നായിരുന്നു പി.സിയുടെ അഭ്യര്‍ത്ഥന.
സുരേന്ദ്രന് വോട്ട് അഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ മര്‍ദ്ദനത്തിനിരയായി എന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിനെതിരെ പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. പത്തനംതിട്ട മണ്ഡലത്തിലെ ഈരാറ്റുപേട്ടയിലെ എംഎല്‍എയാണ് പി.സി ജോര്‍ജ്ജ്. പിസിയുടെ എന്‍ഡിഎ പ്രവേശം പത്തനംതിട്ടയില്‍ ബിജെപിയ്ക്ക് ഏറെ ഗുണം ചെയ്യും. കോട്ടയത്ത് പി.സി തോമസിനും ജനപക്ഷത്തിന്റെ പിന്തുണ ആത്മവിശ്വാസം പകരും.
Discussion about this post