ഡല്‍ഹി: കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പ്രശസ്ത ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരി ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബിജെപി നേതാവ് മനോജ് തീവാരിയെ കണ്ടതിന് പിറകെ ഡല്‍ഹിയില്‍ ജാട്ട് മേഖലയില്‍ ബിജെപിയ്ക്ക് വേണ്ടി താരം പ്രചരണത്തിനിറങ്ങുമെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചാരണത്തിന് ഇറങ്ങുന്നതിന് പുറമെ ബിജെപിയില്‍ സപ്ന ചേരുമെന്നാണ് വിവരം.
സപ്ന കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി ഹേമാ മാലിനിക്ക് എതിരായി മാതുരയില്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസ് വ്യാജപ്രചരണം നടത്തിയിരുന്നു. പ്രിയങ്കാ ഗാന്ധിക്കൊപ്പം സ്പന നില്ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പഴയ ചിത്രമാണെന്നാണ് സപ്നയുടെ വിശദീകരണം.
Discussion about this post