ലളിത് മോദി വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. വസുന്ധര രാജെയേയും സുഷമ സ്വരാജിനേയും സംരക്ഷിക്കുന്ന മോദി പിന്തുടരുന്നത് രാജ്യ ധര്‍മ്മമല്ല രാജെ ധര്‍മ്മവും ലളിത് ധര്‍മ്മവുമാണ് എന്ന് കോണ്‍ഗ്രസ് വക്താവ് അജോയ് കുമാര്‍ പറഞ്ഞു.
അഴിമതിയും കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വന്‍ വാഗ്ദാനങ്ങള്‍ നടത്തിയ മോദിയുടെ തെരഞ്ഞെടുപ്പിനു ശേഷമുള്ള പ്രതികരണം നിരാശാജനകമാണ്. ഈ പ്രശ്നങ്ങളില്‍ നടപടിയെടുക്കുന്നതിനു പകരം കള്ളപ്പണക്കാരുടെ സംരക്ഷകനായാണ് മോദി പ്രവര്‍ത്തിക്കുന്നത്. ലളിത് മോദി വിഷയത്തില്‍ രാജസ്ഥാന് മുക്യമന്ത്രി വസുന്ധര രാജെയ്ക്ക് ബിജെപിയുടെ കേന്ദ്ര നേതൃത്വം പിന്തുണ അറിയിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
ലളിത് മോദിയുടെ വിദേശ യാത്രക്കുള്ള അപേക്ഷയെ പിന്തുണച്ചതിലൂടെ ദേശ വിരുദ്ധ പ്രവര്‍ത്തനമാണ് രാജെ ചെയ്്തിരിക്കുന്നത്. ബിജെപിയുടെ കപട ദേശീയവാദമാണ് ഇതിലൂടെ വെളിച്ചത്തായിരിക്കുന്നത് എന്നും കുമാര്‍ ആരോപിച്ചു.
Discussion about this post