2017 ല്‍ ജമ്മു കശ്മീരിലെ ലത്പോരയിലെ സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററിന് നേരെ നടത്തിയ ഭീകരാക്രമണക്കേസില്‍ പ്രതിയായ ലഷ്കര്‍ ഭീകരന് അറസ്റ്റില്‍ . ഇര്‍ഷാദ് അഹമ്മദ് റെഷിയെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. കശ്മീര്‍ പുല്‍വാമ സ്വദേശിയാണ് റെഷി . ഇതോടെ ലത്പോര ഭീകരാക്രമണക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന റെഷി ജയ്ഷെ കമാന്‍ഡര്‍ നൂര്‍ മുഹമ്മദ് തന്ത്രെയുടെ അടുത്ത അനുയായിയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .
അറസ്റ്റിലായ ഭീകരനെ തിങ്കളാഴ്ച പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാകും . നൂര്‍ തന്ത്രെയെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതിന്റെ പ്രതികാരം ചെയ്യാനാണ് ഭീകരര്‍ ലത്പോരയിലെ സി.ആര്.പി.എഫ് ഗ്രൂപ്പ് സെന്റര്‍ ആക്രമിച്ചതെന്നാണ് എന്‍.ഐ.എ കണ്ടെത്തിയിട്ടുള്ളത്.
ആയുധങ്ങള്‍ എത്തിച്ചതും ഭീകരര്‍ക്ക് യാത്രാ സൗകര്യം ,താമസ സൗകര്യം ഒരുക്കിയതും ഇയാള്‍ ആയിരുന്നു . സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററിന്റെ പരിസരത്ത് നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചതും റെഷി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post