ഹൃദയശസ്ത്ര ക്രിയയ്ക്കായി 15 ദിവസം മാത്രം പ്രായമുളള കുഞ്ഞുമായി മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് ആംബുലൻസ് വരുന്നു. കാസർകോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്.
KL-60 -J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്താൻ 15 മണിക്കൂറിലേറെ സമയം വേണം. എന്നാൽ 10-12 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തേക്ക് കുഞ്ഞിനെ എത്തിക്കാനാണ് ശ്രമം.
ആംബുലൻസിന് വഴിയൊരുക്കാനായി ചൈൽഡ് പ്രൊട്ടക്ട് ടീം റോഡിന്റെ വശങ്ങളിൽ ഉണ്ടാകും.
ഇവർക്കാവശ്യമായ സഹായം ചെയ്തു കൊടുക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം അഭ്യർത്ഥിച്ചു
Discussion about this post