സാന്‍ഡിയാഗോ: കഴിഞ്ഞ കോപ്പയിലും ലോകകപ്പിലും നേരിട്ട ദുരന്തം ആവര്‍ത്തിച്ച് ബ്രസീല്‍ പരാഗ്വായോട് തോറ്റ് കോപ അമേരിക്കയില്‍ നിന്ന് പുറത്തായി. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് ഇത്തവണ മഞ്ഞപ്പടയ്ക്ക് കാലിടറിയത്. 4-3നാണ് പരാഗ്വായ് ജയിച്ചത്.
നിശ്ചിത സമയത്ത് ഓരോ ഗോളടിച്ച് സമനിലയില്‍ അവസാനിച്ച കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. 15ാം മിനിറ്റില്‍ റോബിഞ്ഞോയിലൂടെ ബ്രസീല്‍ ആദ്യ ഗോളടിച്ചു. 72ാം മിനിറ്റില്‍ പെനല്‍റ്റി ബോക്സില്‍ തിയാഗോ സില്‍വ പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനല്‍റ്റി പരാഗ്വായുടെ ഡെര്‍ലിസ് ഗോണ്‍സാലസ് വലയിലാക്കി.
2011ലെ കോപ്പ ക്വാര്‍ട്ടറിലും പരാഗ്വായോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. ഇതോടെ സെമിയില്‍ പെറു ചിലിയേയും അര്‍ജന്റീന പരാഗ്വായെയും നേരിടും.
ക്വാര്‍ട്ടറില്‍ പാരഗ്വേയ് മികച്ച കളിയാണ് പുറത്തെടുത്ത്. നെയ്മറില്ലാത്ത ബ്രസിലാകട്ടെ നാഥനില്ലാത്ത അവസ്ഥയിലായിരുന്നു.കളിയുടെ തുടക്കത്തില്‍ ബ്രസില്‍ മികച്ചു നിന്നെങ്കിലും പിന്നീട് പാരഗ്വെയ് മൈതാനം അവരുടേതാക്കി മാറ്റുകയായിരുന്നു.
Discussion about this post