പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നഗരത്തിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുൻപിൽ വൈകീട്ടോടെയായിരുന്നു സംഭവം. ഓഫീസിന് മുൻപിലിട്ട് യുഡിഎഫ് പ്രവർത്തകർ പടക്കം പൊട്ടിച്ചിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
പാലക്കാട് വി.കെ ശ്രീകണ്ഠൻ എംപി തന്നെ വീണ്ടും വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിൽ പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. സംഭവ സമയം പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നു. പോലീസ് എത്തി ഇരു വിഭാഗം പ്രവർത്തകരെയും പോലീസ് പിടിച്ചു മാറ്റുകയായിരുന്നു.
Discussion about this post