ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സിക്കുന്നതിന് കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതവും ഉണ്ടായിരുന്നു.
കാസര്‍കോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുട്ടിയെ് KL – 60- J 7739 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കൊണ്ടു വന്നത്.കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായതിനാല്‍ എയര്‍ ലിഫ്റ്റിംഗ് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനാലാണ് വ്യോമമാര്‍ഗം ഉപേക്ഷിച്ചത്
Discussion about this post