തിരുവനന്തപുരം: പോളിംഗിന് ശേഷമുള്ള ആദ്യാദിനത്തില്‍ ജയിക്കുമെന്ന അവകാശവാദവുമായി യൂഡിഎഫ് എല്‍ഡിഎഫ് മുന്നണികളും വിജയിക്കും. ബൂത്തുകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ വിലയിരുത്തിയാണ് മുന്നണികളുടെ അവകാശവാദം
ഇന്നലെ ചേര്‍ന്ന യൂഡിഎഫ് ജില്ല കമ്മറ്റി യോഗത്തില്‍ ആറായിരം മുതല്‍ പതിനായിരം വരെയുള്ള വോട്ടുകള്‍ക്ക് ശബരിനാഥന്‍ ജയിക്കുമെന്നാണ് വിലയിരുത്തല്‍. സിപിഎമ്മിന് ശക്തിയുള്ള ആര്യനാട് തുല്യനിലയിലും മറ്റ പഞ്ചായത്തുകളില്‍ വ്യക്തമായ ഭൂരിപക്ഷവും നേടുമെന്നാണ് യൂഡിഎഫ് വിലയിരുത്തല്‍. ഉഴമലയ്ക്കലില്‍ മാത്രം ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ഭൂരിപക്ഷ നേടുമെന്ന് യൂഡിഎഫ് വിലയിരുത്തല്‍.
എം വിജയകുമാര്‍ പതിനായിരം വോട്ടിന് വരെ ഭൂരിപക്ഷം നേടുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ബൂത്ത് തലത്തില്‍ നടത്തിയ വിലയിരുത്തലിന് ശേഷമാണ് സിപിഎമ്മിന്റെ അവകാശവാദം. ആറായിരത്തോളം വോട്ടിന് വിജയകുമാര്‍ ജയിക്കുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. വിജയകുമാറിന് 60000 വോട്ടവും ശബരിനാഥന് 55 ആയിരം വോട്ടും, ബിജെപിയ്ക്ക് 25 ആയിരം വോട്ടും ലഭിക്കുമന്നാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു. മുസ്ലിം, നാടാര്‍ വോട്ടുകള്‍ കേന്ദ്രീകരിച്ചത് അനുകൂലമായെന്ന് യൂഡിഎഫ് പറയുമ്പോള്‍, ഈ വോട്ടുകള്‍ വികേന്ദ്രീകരിക്കപ്പെട്ടുവെന്നാണ് എല്‍ഡിഎഫിന്റെ കണക്കു കൂട്ടല്‍
ബിജെപിയുടെ ബൂത്ത് തല കണക്കുകൂട്ടലുകള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ നേരിയ മാര്‍ജിനില്‍ ജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ആദിവാസി പിന്നോക്ക വിഭാഗക്കാരുടെ വോട്ടുകളും, യുവ വോട്ടര്‍മാരുടെ പിന്തുണയും ബിജെപിയെ തുണയ്ക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.
അയ്യായിരത്തോളെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കാമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
Discussion about this post