തിരുവനന്തപുരം : ‘കേരളത്തില്‍ ദൈവത്തിന്റെ പേര് പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും ദൈവത്തിന്റെ പേര് പറഞ്ഞാല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജയിലിലിടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലാത്തിച്ചാര്‍ജ് നടത്തും’, മോദി പറഞ്ഞു. മെയ് 23 – ന് ശേഷം വീണ്ടും മോദി സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമ്പോള്‍ കോടതി തൊട്ട് പാര്‍ലമെന്റ് വരെ നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ പോരാടുമെന്നും അതിന് ഭരണഘടനാപരമായ പിന്തുണ നല്‍കുമെന്നും മോദി വ്യക്തമാക്കി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്‍ ഡി എ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്നും നരേന്ദ്രമോദി വെല്ലുവിളിച്ചു ”കേരളത്തില്‍ വന്ന് മത്സരിക്കുന്നത് യോജിപ്പിന്റെ സന്ദേശമാണെന്നല്ലേ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറയുന്നത്? തിരുവനന്തപുരത്ത് മത്സരിച്ച് സന്ദേശം കൊടുത്തുകൂടേ? പത്തനംതിട്ടയിലിറങ്ങി മത്സരിച്ചു കൂടേ എന്നും മോദി ചോദിച്ചു. ‘ഇവിടെ തമ്മില്‍ ഏറ്റുമുട്ടിയാലും കേരളത്തിലെ രണ്ട് മുന്നണികളും ഡല്‍ഹിയിലെത്തിയാല്‍ ഒന്നാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കേരളത്തിലെ വയനാട്ടില്‍ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു? കേരളത്തില്‍ ഗുസ്തി, ദില്ലിയില്‍ ദോസ്തി (ചങ്ങാത്തം). ഇതാണ് ഇവരുടെ അവസരവാദ രാഷ്ട്രീയമെന്നും മോദി ആഞ്ഞടിച്ചു.
ഇന്ന് കരയിലും,ആകാശത്തിലും,ബഹിരാകാശത്തിലും ഇന്ത്യ സുരക്ഷിതമാണ്. ഈ കാവല്ക്കാരന് ശത്രുഭീഷണിയില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാ പിന്തുണയും നല്കി കഴിഞ്ഞു.ഇത് നേരത്തെ ചെയ്യാന്‍ കഴിയുമായിരുന്നു,എന്നാല്‍ രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസിനു അതിനുള്ള ധൈര്യം ഇല്ലായിരുന്നു.എന്നാല്‍ ശാസ്ത്രജ്ഞന്മാരുടെ ധൈര്യം തകര്‍ക്കാനാണെങ്കില്‍ അത് കോണ്‍ഗ്രസിനു സാധിക്കുമെന്നും മോദി വ്യക്തമാക്കി .കരുത്തുള്ള ഒരു സര്‍ക്കാരിനു മാത്രമേ കോടിക്കണക്കിനു വരുന്ന ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയൂ.അതിനായി കാവല്‍ക്കാരന്റെ കൈകള്‍ക്ക് കരുത്ത് പകരാന്‍ കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Discussion about this post